ന്യൂഡല്‍ഹി: സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തെ കുറിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിശദീകരണം തേടിയതായി അറിയുന്നു. പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും ഏതു സാഹചര്യത്തിലാണ് മണി ഇത്തരമൊരു പ്രസംഗം നടത്തിയതെന്ന കാര്യം ബോധിപ്പിക്കണമെന്നുമാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ പ്രസംഗത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മണിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കുമെന്ന് പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
ശാന്തന്‍പാറയിലും പീരുമേട്ടിലും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച നാല് കോണ്‍ഗ്രസ്സുകാരെ പട്ടിക തയ്യാറാക്കി സി.പി.എം. ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് മണി കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തില്‍ പറഞ്ഞത്.
Discussion about this post