വടകര: റവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ പടയങ്കണ്ടി രവീന്ദ്രന്‍, കെ.സി.രാമചന്ദ്രന്‍ എന്നിവരെ വടകര കോടതിയില്‍ ഹാജരാക്കി. പോലീസ് മര്‍ദിച്ചുവെന്ന് പ്രതികള്‍ കോടതിയില്‍ പരാതിപ്പെട്ടു. അറസ്റ്റിലായ സിപിഎം തലശേരി ഏരിയാ കമ്മിറ്റി അംഗം പി.പി.രാമകൃഷ്ണന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ഇസിജി എടുത്തപ്പോള്‍ നേരിയ വ്യതിയാനം കണ്ടതിനെത്തുടര്‍ന്ന് ഇന്നലെ രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Discussion about this post