കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‌സിയിലെ മറീനുകളായ നത്തോറെ മാക്‌സി മലനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
രണ്ട് ഇന്ത്യക്കാരുടെ ആള്‍ജാമ്യത്തിനു പുറമേ ഇവര്‍ ഹൈക്കോടതിയില്‍ ഒരു കോടി രൂപ കെട്ടിവയ്ക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എം.കെ. ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധികാരപരിധി വിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ട് അന്വേഷണോദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും സാക്ഷികളെ കാണാന്‍ പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു.
ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിനോട് വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാരും പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ വിസാകാലാവധി നീട്ടിനല്‍കുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
Discussion about this post