മാവേലിക്കര: വീട്ടമ്മയായ സ്മിതയെ മാനഭംഗശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. കൊയ്പള്ളി കാരാണ്മ ആര്‍.കെ.നിവാസില്‍ സ്മിത (34)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓച്ചിറ വയനകം സന്തോഷ് ഭവനത്തില്‍ വിശ്വരാജ(22)നാണ് വധശിക്ഷ. മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി -2 ജഡ്ജി എ. ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും നല്‍കണം.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ച് കൊലപാതകം, അന്യായ തടങ്കല്‍, ബലാത്സംഗ ശ്രമം എന്നീ കുറ്റങ്ങള്‍ വിശ്വരാജന്‍ ചെയ്തതായാണ് കോടതിയുടെ കണ്ടെത്തല്‍.
2011 ഒക്‌ടോബര്‍ 24 നാണ് സ്മിത കൊലചെയ്യപ്പെട്ടത്. രാത്രി ഏഴുമണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്തെ വയലിനു സമീപം കാത്തിരുന്ന വിശ്വരാജന്‍ സ്മിതയെ ബലം പ്രയോഗിച്ച് കുളത്തില്‍ തള്ളിയിട്ട് അര്‍ധബോധാവസ്ഥയിലാക്കിയശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയതായാണ് കേസ്.
Discussion about this post