മുംബൈ: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ആഹ്വാനം ചെയ്ത ഭാരത് ബന്ദും ഇടതുപാര്‍ട്ടികളുടെ പണിമുടക്കും തുടങ്ങി. മിക്ക നഗരങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങള്‍ ഓടുന്നില്ല. നേരത്തെ ഹര്‍ത്താല്‍ നടത്തിയതിനാല്‍ കേരളത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രധാനപട്ടണങ്ങളിലെല്ലാം ജനജീവിതം താറുമാറായി. വിവിധ പട്ടണങ്ങളില്‍ റോഡ് ഉപരോധം, പിക്കറ്റിങ് തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post