ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ.സിങ് വിരമിച്ചു. രാവിലെ ഇന്ത്യാ ഗേറ്റിലെത്തിയ ജനറല്‍ സിങ് അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രതിരോധമന്ത്രാലയത്തിന്റെ ആസ്ഥാനമായ സൗത്ത് ബ്ലോക്കില്‍ അവസാനമായി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതിയ കരസേനാ മേധാവിയായി ലഫ്റ്റന്റ് ജനറല്‍ ബിക്രം സിങ് ചുമതലയേറ്റു.
വിവാദങ്ങള്‍ നിറഞ്ഞ 42 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ജനറല്‍ സിങ് ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നത്.
Discussion about this post