തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം പതിനെട്ട് മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരാറില്‍ പറഞ്ഞ കാലയളവില്‍ കാലതാമസം ഉണ്ടാകാതെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയും സ്മാര്‍ട് സിറ്റി അധികൃതരുമായുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കും. കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി മാത്രമാണ് വേണ്ടത്. ഇത് വൈകാതെ ലഭിക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി കേരളത്തിനു നഷ്ടമാകില്ല. പാലക്കാട് കോച്ചു ഫാക്ടറിയുമായി ബന്ധപ്പെട്ടു റയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post