ബാംഗളൂര്‍: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ കൂടെയുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചതായി സിദ്ധരാമയ്യ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയായ സി.എം. ഇബ്രാഹിമിന് സീറ്റ് നിഷേധിച്ചതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. തന്റെ നേതൃത്വത്തില്‍ ഹൈക്കമാന്‍ഡിന് വിശ്വാസം പോരെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് തന്നെ വിശ്വാസത്തിലെയുക്കാതിരുന്നത് ഇതിന് തെളിവാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.












Discussion about this post