* തെറ്റായ നടപടിയെന്ന് പിണറായി വിജയന്‍
തൊടുപുഴ: തൊടുപുഴയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ചോദ്യംചെയ്യലിന് ഹാജരാകുന്നതിനായി പ്രത്യേക അന്വേഷണസംഘം നോട്ടീസ് പതിച്ചു. എം.എം.മണിയുടെ വീട്ടിലും സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് നോട്ടീസ് പതിച്ചത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം നല്‍കിയ നോട്ടീസിനോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഓഫീസിലും വീട്ടിലും നോട്ടീസ് പതിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് നോട്ടീസ് പതിച്ചത്. ബുധനാഴ്ച കാലത്ത് ഒന്‍പത് മണിക്ക് തൊടുപുഴ ഡി.വൈ.എസ്.പി.യുടെ ഓഫീസില്‍ ഹാജരാകണം എന്നതായിരുന്നു നോട്ടീസിലെ ആവശ്യം.
ഇതിനിടെ മണിയുടെ വീട്ടിലും പാര്‍ട്ടി ഓഫീസിലും നോട്ടീസ് പതിച്ചത് തെറ്റായ നടപടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
Discussion about this post