ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഉടമസ്ഥാവകാശത്തര്‍ക്കത്തില്‍ വെള്ളിയാഴ്ച അലഹാബാദ് ഹൈക്കോടതിവിധി വരാനിരിക്കെ രാജ്യത്ത് സമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിധിയുടെ പശ്ചാത്തലത്തില്‍ ആരുംതിടുക്കത്തില്‍ പ്രതികരണങ്ങള്‍ നടത്തരുെതന്നും തര്‍ക്കത്തില്‍ ഏതെങ്കിലും കക്ഷി ജയിച്ചതായോ തോറ്റതായോകരുതരുെതന്നും-ആഭ്യന്തരമന്ത്രി പറഞ്ഞു.
കേസ് പരിഗണിക്കുന്ന മൂന്നംഗ ഹൈക്കോടതി ബെഞ്ച് ഒന്നോ അതില്‍ക്കൂടുതലോ വിധികള്‍ പുറപ്പെടുവിച്ചേക്കാം. വിധിപ്രസ്താവം ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. കോടതിക്കു മുമ്പാകെയുള്ള നാലു ഹര്‍ജികള്‍ പരിശോധിച്ച് കോടതി എത്തിയ നിഗമനങ്ങള്‍ ശരിയായി വിലയിരുത്തണം, വിധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും ഒരു കക്ഷിയോ അല്ലെങ്കില്‍ രണ്ട് കക്ഷികളുമോ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളും മാധ്യമങ്ങളും വിധിയെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും നിഗമനങ്ങളും പെട്ടെന്ന് പ്രകടിപ്പിക്കാതിരിക്കുകയും പ്രഖ്യാപനങ്ങള്‍ ഒഴിവാക്കുകയും വേണം – ചിദംബരം അഭ്യര്‍ഥിച്ചു.
Discussion about this post