തിരുവനന്തുപരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. വൈകുന്നേരം 5 മണിക്ക് പോളിങ് 82 ശതമാനം കടന്നു. നെയ്യാറ്റിന്‍കര നഗരസഭ 78.2%, കുളത്തൂര്‍ – 82.3%, ചെങ്കല്‍ – 77.4%, അതിയന്നൂര്‍ 82.4%, തിരുപുറം പഞ്ചായത്ത് – 81.8% എന്നിങ്ങനെയാണ് പോളിങ് നില.
ഭൂരിഭാഗം പോളിങ്ബൂത്തുകളിലും കാലത്തു തന്നെ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു. തീരപ്രദേശമായ പൊഴിയൂരില്‍ മാത്രമാണ് കാലത്ത് അല്‍പം തിരക്ക് കുറവ് അനുഭവപ്പെട്ടത്. നെയ്യാറ്റിന്‍കര മുനിസിപ്പലാറ്റി, ചെങ്കല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലുമാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് കാലത്തു തന്നെ വോട്ട് രേഖപ്പെടുത്തി. ആകെ 1,64,856 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 143 പോളിങ്ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 69 എണ്ണം പ്രശ്‌നസാധ്യതയുള്ള ബൂത്തുകളാണ്. കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഈ ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് തുടങ്ങിയ ആദ്യമണിക്കൂറുകളില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലായും പോളിങ് ബൂത്തുകളില്‍ എത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ പോളിങ് യന്ത്രത്തിന്റെ തകരാര്‍മൂലം പോളിങ് വൈകിയതൊഴിച്ചാല്‍ കാര്യമായ മറ്റു പ്രശ്‌നങ്ങളുണ്ടായില്ല. പതിനാറാം ബൂത്തില്‍ ബോര്‍ഡ് എടുത്തുമാറ്റുന്നതിനെച്ചൊല്ലി എല്‍ഡിഎഫ് -യുഡിഎഫ് തര്‍ക്കമുണ്ടായി. പോളിങ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ബോര്‍ഡുകള്‍ എടുത്തു മാറ്റി തര്‍ക്കം പരിഹരിച്ചു.
ആകെ 15 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇതില്‍ മുന്‍ എം.എല്‍.എ. ആര്‍. സെല്‍വരാജും (യു.ഡി.എഫ്), എല്‍. ലോറന്‍സും (എല്‍.ഡി.എഫ്) ഓ.രാജഗോപാലും (ബി.ജെ.പി.) തമ്മിലാണ് പ്രധാന മത്സരം.
Discussion about this post