കെയ്‌റൊ: മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സര്‍ക്കാരിനെതിരെ നടന്ന വിപ്ലവം നടത്തിയ പ്രക്ഷോഭകാരികളെ വധിച്ച കേസിലാണ് ശിക്ഷ. മുന്‍ ആഭ്യന്തരമന്ത്രി ഹബിബ് ല്‍ അഡ്‌ലിയെയും ജീവപരന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായിരുന്ന ആറ് മുന്‍ പോലീസ് കമാന്‍ഡര്‍മാരെ കോടതി വെറുതെവിട്ടു. മുബാറക്കിന്റെ മക്കളായ അലാ ഗമാല്‍ എന്നിവരെ അഴിമതിക്കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിട്ടുണ്ട്. 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്നു മുബാറക്ക്. രോഗബാധിതനായ മുബാറക്ക് സ്‌ട്രേച്ചറിലാണ് വിചാരണയ്ക്കായി കോടതിമുറിയിലെത്തിയത്.
Discussion about this post