തൊടുപുഴ: നൈജീരിയയിലെ ലാഗോസിലുണ്ടായ വിമാനാപകടത്തില്‍ നേര്യമംഗലം സ്വദേശി മരിച്ചു. നേര്യമംഗലം ആവോലിച്ചാലില്‍ റിട്ട. സൈനിക ഉദ്യോഗസ്ഥനായിരുന്ന കൊച്ചുകുടി എല്‍ദോസിന്റെ മകന്‍ റിജോ എല്‍ദോസ് (25 ) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി അബുജയില്‍ എച്ച് പി കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു.
കമ്പനി യോഗത്തില്‍ പങ്കെടുത്ത ശേഷം ലാഗോസില്‍ നിന്നും മടങ്ങവെയാണ് വിമാനം അപകടത്തില്‍പെട്ടത്. ഈ മാസം അവസാനം നാട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. ലാഗോസിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ദാന എയര്‍ലൈന്‍ വിമാനം രണ്ടുനില കെട്ടിടത്തിനുമുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 153 പേരും മരിച്ചു. മാതാവ്: എലിസബത്ത്.
Discussion about this post