ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. രാജ്യസഭയിലെ അംഗമായതില്‍ അഭിമാനിക്കുന്നു. രാജ്യം നല്‍കിയ ബഹുമതിയായി ഇതിനെ കാണുന്നു. ക്രിക്കറ്റാണ് തന്നെ വളര്‍ത്തിയത്. ക്രിക്കറ്റിനുതന്നെയാണ് പ്രഥമ പരിഗണനയെന്നും സത്യപ്രതിജ്ഞക്കുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏപ്രില്‍ മാസം ചലച്ചിത്രതാരം രേഖയും വ്യവസായി അനു ആഗയും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഐ.പി.എല്‍ സീസണ്‍ കഴിഞ്ഞ ശേഷം സത്യപ്രതിജ്ഞ ചെയ്യാമെന്നു തീരുമാനിച്ചതിനാലാണ് സച്ചിന്റെ സത്യപ്രതിജ്ഞ താമസിച്ചത്.
ലോക്പാല്‍ അഴിമതി വിരുദ്ധസമരം നയിക്കുന്ന അണ്ണാ ഹസാരെയും സച്ചിനെ അനുമോദിച്ചു. ആഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സച്ചിനോട് അദ്ദേഹം ആഹ്വാനം ചെയ്തു.
Discussion about this post