തിരുവനന്തപുരം: രാജ്യസഭയില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി സി.പി.എം. സംസ്ഥാന സമിതിയംഗം സി.പി.നാരായണന്‍ മത്സരിക്കും. സി.പി.എമ്മിന് നീക്കിവെച്ച സീറ്റാണിത്. വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു സി.പി. നാരായണന്‍. ഏറെ കാലമായി മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെ പത്രാധിപരാണ്.
1987, 1991 കാലത്ത് സി.പി.എമ്മിന്റെ എം.എല്‍.എയായി പയ്യന്നൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പി.ആര്‍.രാജന്‍ (സി.പി.എം), കെ.ഇ.ഇസ്മയില്‍ (സി.പി.ഐ) എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. ഇതില്‍ ഒരു സീറ്റിലാണ് എല്‍.ഡി.എഫിന് ജയസാധ്യത.
Discussion about this post