കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധം ആസൂത്രണം ചെയ്തത് താനല്ലെന്ന് ഇന്നലെ അറസ്റ്റിലായ ടി.കെ. രജീഷ് പൊലീസിന് മൊഴി നല്‍കി. കിര്‍മാണി മനോജ്, അനൂപ് എന്നിവരാണ് തന്നെ ബന്ധപ്പെട്ടതെന്നും ഇവര്‍ വിളിച്ചത് സിപിഎം നേതാവ് കുഞ്ഞനന്തന്റെ വീട്ടില്‍ നിന്നെന്നും രജീഷിന്റെ മൊഴിയില്‍ പറയുന്നു.
യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലടക്കം രജീഷിന് കണ്ണൂര്‍ ജില്ലയില്‍ നടന്ന അഞ്ച് കൊലക്കേസുകളില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്. അതേസമയം ടി.കെ. രജീഷിന് ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്തും. വൈകിട്ട് 4ന് വടകര കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും തിരിച്ചറിയല്‍ പരേഡ്.
മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയിലെ സാവന്തവാടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയവെയാണ് കണ്ണൂര്‍ പാട്യം പുതിയതെരു സ്വദേശിയായ രജീഷിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് വലയിലാക്കിയത്.
Discussion about this post