കൊച്ചി: കനത്തമഴയില്‍ മധ്യകേരളത്തിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി നഗരത്തിലേയും പശ്‌ചിമ കൊച്ചിയിലെയും മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. എംജി റോഡില്‍ മരം വീണു ബൈക്ക് യാത്രക്കാര്‍ക്കു പരുക്കേറ്റു. നഗരത്തിലെ റോഡുകളിലെല്ലാം വെള്ളം കയറിയതോടെ യാത്ര ദുഷ്‌ക്കരമായി. പശ്‌ചിമ കൊച്ചിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. ഇവിടെ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി.
ആലപ്പുഴ ജില്ലയിലെ അരൂര്‍, കുത്തിയതോട് ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. ഇവിടെ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. കാഞ്ഞിരമറ്റത്ത് നിര്‍മാണത്തിലിരുന്ന കലുങ്ക് തകര്‍ന്നത് ഏറെ നേരം ഗതാഗത തടസം സൃഷ്‌ടിച്ചു.
കനത്ത കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മല്‍സ്യതൊഴിലാളികള്‍ ആരും ഇന്ന് കടലില്‍ പോയിട്ടില്ല. കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം കൊച്ചിയില്‍ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിരിക്കുകയാണ്.
ആലപ്പുഴയില്‍ ചേര്‍ത്തല താലൂക്കിലെ പ്രഫഷനല്‍ കോളജുകളൊഴിച്ചുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. ഇവിടെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. കോട്ടയത്തു വൈക്കം, തലയോലപ്പറമ്പ് മേഖലകളിലും വെളളപ്പൊക്കം രൂക്ഷമായി. പല വീടുകളിലും വെള്ളം കയറി.
Discussion about this post