കൊച്ചി: ഭീകരവാദത്തിനായി കൊള്ളയും കൊലയും തടത്തേണ്ടിവരുമെന്ന് സ്വപ്നത്തില്‍പോലും ആഗ്രഹിച്ചിരുന്നതല്ലെന്ന കൊടുംഭീകരന്‍ തടിയന്റവിട നസീര്‍. കാച്ചപ്പിള്ളി സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പോലീസ് കസ്റഡിയിലിരിക്കെ അന്വേഷണസംഘത്തിന് നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെതില്‍ കുറ്റബോധമുണ്െടന്ന് നസീര്‍ പശ്ചാത്താപിച്ചത്. മതത്തിന്റെ പേരുപറഞ്ഞ് തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നെന്നും നസീര്‍ പോലീസിനോടു പറഞ്ഞു. കേരളത്തിലും സൌത്ത് ഇന്ത്യയിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഭീകരസംഘടന ലഷ്ക്കര്‍ ഇ തൊയ്ബ കണ്െടത്തിയത് തടിയന്റവിട നസീറിനെയായിരുന്നു. ഉത്തരേന്ത്യയിലും മറ്റും മുസ്ളീം സമുദായത്തിന് ഏല്‍ക്കേണ്ടിവരുന്ന കൊടും ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഓരോ മുസ്ളിമിനും ബാധ്യതയുണ്െടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തീവ്രവാദികള്‍ നസീറിനെ സംഘടനയില്‍ ചേര്‍ത്തത്. കാഷ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്ത കേസില്‍ കാക്കനാട് ജയിലില്‍ റിമാണ്ടിലാണ് നസീര്‍ ഇപ്പോള്‍. ഇതിനുപുറമെയാണ് തീവ്രവാദപ്രവര്‍ത്തനത്തിനാവശ്യമായ പണം കണ്െടത്തുന്നതിന് കേരളത്തിലും പുറത്തുമായി കൊള്ളയും കൊലയും നടത്തിയിട്ടുണ്െടന്ന് നസീര്‍ പോലീസിന് മൊഴി നല്‍കിയത്.
Discussion about this post