ന്യൂഡല്‍ഹി: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി. കെ. രജീഷിന് പാര്‍ട്ടി ബന്ധമുണ്ടോയെന്ന കാര്യങ്ങളെല്ലാം ഓരോന്നോരോന്നായി പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇതുമായി ബന്ധപ്പെട്ട പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗത്തിന് എത്തിയതായിരുന്നു വി.എസ്.
അതേസമയം, കേരളവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ തീരുമാനമായില്ല. ഉച്ചയ്ക്കുശേഷം പൊളിറ്റ്ബ്യൂറോ വീണ്ടും ചേരും. രണ്ടു ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് തുടങ്ങുന്നതിനു മുന്നോടിയായാണു പൊളിറ്റ്ബ്യൂറോ യോഗം ചേര്‍ന്നത്.
Discussion about this post