ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷ് സിപിഎം അംഗമല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.കെ. രജീഷുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ടി പി വധക്കേസില്‍ പൊലീസ് തയ്യാറാക്കിയ മൊഴിയാണ് അറസ്റ്റിലായ സിപിഎം നേതാക്കളെക്കൊണ്ട് പറയിക്കുന്നത്. ഇതിനോടാണ് പാര്‍ട്ടിയുടെ എതിര്‍പ്പെന്നും പിണറായി വ്യക്തമാക്കി.
രവീന്ദ്രന്‍ ഗൃഹപ്രവേശത്തിന്റെ കത്തു കൊടുത്തത് കൊലയാളി സംഘത്തിനു ടിപിയെ കാട്ടിക്കൊടുക്കുന്നതിനു വേണ്ടിയായിരുന്നു എന്നാണ് ആര്‍എംപി നേതാക്കള്‍ പൊലീസിനോടു പറഞ്ഞത്. ആ മൊഴി പറയിപ്പിക്കാനായി രവീന്ദ്രനെ ഭീകരമായി മര്‍ദിച്ചു.14 ദിവസമാണ് കസ്റ്റഡിയില്‍ കിടത്തിയത്.മൊഴി പറയിപ്പിക്കാനായി ഭീകരമായി മര്‍ദിച്ചുവെന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ എളമരം കരീമിനോടും കെ.കെ.ലതികയോടും രവീന്ദ്രന്‍ തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
കൊടി സുനിയുമായി പാര്‍ട്ടിക്കു ബന്ധമുണ്ടോ എന്ന ചോദ്യത്തിനു കൊടി സുനിയും പാര്‍ട്ടിയിലുള്ള ആളല്ല എന്നായിരുന്നു മറുപടി.
Discussion about this post