ടി.പി വധക്കേസില്‍ സിപിഎമ്മിനു പങ്കില്ല
ന്യൂഡല്‍ഹി: വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്ക് പരസ്യപ്രസ്താവന പാടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദേശം നല്‍കിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനു പങ്കില്ലെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി പ്രകാശ് കാരാട്ട് പറഞ്ഞു. കൊലപാതകത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ പങ്കു തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അംഗങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ വകയിരുത്തുന്നത് പാര്‍ട്ടിയുടെ നയമല്ല.
കഴിഞ്ഞ ഒരു മാസത്തെ സംഭവവികാസങ്ങള്‍ വിശദമായി സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Discussion about this post