തിരുവനന്തപുരം: മാലിന്യപ്രശ്നം രൂക്ഷമാകുന്ന തലസ്ഥാന നഗരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും തിങ്കളാഴ്ച മാത്രം 13 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ നഗരപ്രദേശത്തുള്ളവരാണ്. നഗര പ്രദേശത്ത് പകര്‍ച്ച പനിബാധിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. തിങ്കളാഴ്ച 17,832 പേരാണ് ജില്ലയിലെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തിയത്.സ്വകാര്യ ആസ്പത്രികളില്‍ എത്തിയവരുടെ എണ്ണം കൂടി കണക്കാക്കിയാല്‍ ഇരട്ടിയാവും.
ഈ മാസം ഇതേവരെയായി 7281 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതിന് പുറമേ 58 പേര്‍ക്ക് ഡെങ്കിയും നാല് പേര്‍ക്ക് എലിപ്പനിയും ബാധിച്ചിട്ടുണ്ട്.
Discussion about this post