ശബരിമല: സന്നിധാനത്തെയും പമ്പയിലെയും ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാരെ സ്ഥലം മാറ്റി. ശബരിമലയില്‍ കെ. ഗോപാലകൃഷ്ണ പിള്ളയും പമ്പയില്‍ എസ്. കൃഷ്ണകുമാറുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍. കെ. പത്മകുമാറാണ് സന്നിധാനത്തിലെ പുതിയ അസി.എക്‌സിക്യൂട്ടീവ് ഓഫിസര്‍.
ശബരിമലയിലെ അസി. എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന സുരേഷ് കുമാറിനെ വിജിലന്‍സ് ഓഫിസറായും മലയാലപ്പുഴ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന കെ. ആര്‍. മോഹന്‍ ലാലിനെ ദേവസ്വം അക്കൗണ്ട്‌സ് ഓഫിസിലെ അസിസ്റ്റന്റ് കമ്മിഷണറായും നിയമിച്ചു.
Discussion about this post