ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍വില ലിറ്ററിന് രണ്ടുരൂപ കുറച്ചേക്കുമെന്ന് സൂചന. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില എട്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ സാഹചര്യത്തിലാണിത്. പൊതുമേഖലാ എണ്ണകമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ പെട്രോള്‍വില അവലോകനം ചെയ്യാന്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്.
പെട്രോളിയം കമ്പനികള്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തിയ ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂവെന്ന് അധികൃതര്‍ പറഞ്ഞു. അടുത്തിടെ പെട്രോള്‍വില 7.54 രൂപ വര്‍ദ്ധിപ്പിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനുശേഷം ജൂണ്‍ രണ്ടിന് എണ്ണക്കമ്പനികള്‍ ലിറ്ററിന് രണ്ടുരൂപ കുറച്ചു.
Discussion about this post