ഹൈദരാബാദ്: വിശാഖപട്ടണം സ്റ്റീല്‍പ്ലാന്റില്‍ ഇന്നലെ (ബുധനാഴ്ച) രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ 15 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ ഇടയുണ്ട്. സ്റ്റീല്‍ മെല്‍റ്റിങ് ഷോപ്പിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് അഗ്നിബാധ ഉണ്ടായത്. രണ്ടു മാസത്തിനിടെ സ്റ്റീല്‍പ്ലാന്റില്‍ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മെയ് ഒന്നിന് ഉണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ജീവനക്കാര്‍ മരിച്ചിരുന്നു. മെയ് 22 ന് ഉണ്ടായ അപകടത്തില്‍ ഒരുകോടിരൂപ വിലവരുന്ന യന്ത്രസാമഗ്രികള്‍ കത്തിനശിച്ചു. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തി.
Discussion about this post