തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മോണോ റയില്‍ പദ്ധതി നടത്തിപ്പു വേഗത്തിലാക്കുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനോട് ആവശ്യപ്പെടും.
പദ്ധതിക്കായുള്ള സ്ഥലമെടുപ്പു വേഗത്തിലാക്കും. കമ്പനി റജിസ്റ്റര്‍ ചെയ്തശേഷം ആഗോള ടെന്‍ഡര്‍ വിളിക്കുന്നതുള്‍പ്പെടെ നടപടികളിലേക്കു പോകും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്കായി നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) ആണു നേരത്തെ സാധ്യതാപഠന റിപ്പോര്‍ട്ട് നല്‍കിയത്.
മന്ത്രിമാരായ കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എം.കെ. മുനീര്‍, എംഎല്‍എമാരായ കെ. മുരളീധരന്‍, എം.എ. വാഹിദ്, പാലോട് രവി, ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാര്‍, നാറ്റ്പാക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post