സാന്‍റിയാഗോ: ഖനി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന അറയിലേക്കുള്ള രക്ഷാ തുരങ്കം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഒന്നരമാസക്കാലമായി ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ മൂന്നു തുരങ്കങ്ങളാണു നിര്‍മിച്ചത്.
ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെങ്കിലും ടെലിഫോണ്‍ വഴി സംസാരിച്ചും വീഡിയോ ദൃശ്യങ്ങള്‍ കൈമാറിയും തൊഴിലാളികള്‍ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. 32 ചിലിക്കാരും ബൊളീവിയക്കാരനായ ഒരാളുമാണ് ഖനിക്കുള്ളിലുള്ളത്. ആഗസ്ത് അഞ്ചിന് ഖനിയില്‍ കുടുങ്ങിയ ഇവര്‍ ജീവനോടെയുണ്ടെന്നറിഞ്ഞത് 12 ദിവസത്തിനുശേഷമാണ്.
Discussion about this post