തിരുവനന്തപുരം: പരുമല പച്ച ദേവസ്വം ബോര്‍ഡ് കോളേജില്‍ അക്രമം ഭയന്ന് പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐക്കാര്‍ എറിഞ്ഞുകൊന്നത് പുനരന്വേഷിക്കണമെന്ന് എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എം. അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
1996 സപ്തംബര്‍ 17 നാണ് സംഭവം നടന്നത്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ പാര്‍ട്ടി ലിസ്റ്റ് പ്രകാരമാണ് പ്രതികളെ നിശ്ചയിച്ചത്. ഇതിലൂടെ കേസ് അട്ടിമറിക്കുകയായിരുന്നു. എല്‍.ഡി.എഫ്. ഭരിക്കുന്ന സമയത്താണ് ക്രൂരമായ ഈ കാമ്പസ് കൊലപാതകം നടന്നതെന്നും അനീഷ്‌കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post