തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് ബിജെപി മൃദുനയം സ്വീകരിച്ചിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ പറഞ്ഞു. അടവുനയം എന്നൊക്കെ പറയുന്നതുഅടിസ്ഥാന രഹിതമാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണമല്‍സരം കാഴ്ചവയ്ക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ മുന്നിലെത്താനായതതിലും സന്തോഷമുണ്ട്. എന്നാല്‍ കാലുമാറിയയാളെ വീണ്ടും വിജയിപ്പിച്ചത് ലജ്ജാകരമാണെന്നും ഒ. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post