മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മനാബാദ് പട്ടണത്തിനടുത്ത് ഹൈദരാബാദ്-പുണെ ദേശീയപാതയിലുണ്ടായ ബസ് അപകടത്തില്‍ ഹൈദരാബാദില്‍ നിന്ന് അഹമ്മദ് നഗറിലെ തീര്‍ത്ഥാടകകേന്ദ്രമായ ഷിര്‍ദിയിലേയ്ക്ക് പോവുകയായിരുന്ന 32 തീര്‍ത്ഥാടകര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഒസ്മനാബാദ്, സോലാപ്പൂര്‍, ലത്തൂര്‍ തുടങ്ങിയവിടങ്ങളിലെയും അടുത്തുള്ള പട്ടണങ്ങളിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. ഒരു പുഴയ്ക്ക് കുറെകയുള്ള പാലത്തില്‍ നിന്ന് ബസ് താഴേയ്ക്ക് മറിയുകയായിരുന്നു.
Discussion about this post