തിരുവനന്തപുരം: അഖിലഭാരത അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.ശ്രീനിവാസന്‍(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശിനാപ്പള്ളിയിലായിരുന്നു അന്ത്യം. അയ്യപ്പ സേവാസംഘം തൃശിനാപ്പള്ളിയൂണിയന്റെ യോഗത്തില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് അന്ത്യം സംഭവിച്ചു.
അഞ്ചു പ്രാവശ്യമായി 15 വര്‍ഷം സംഘത്തിന്റെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ ശ്രീനിവാസന്‍ ഇപ്പോള്‍ ആറാമത്തെ തവണയാണ് ആ പദം അലങ്കരിക്കുന്നത്. 35 വര്‍ഷമായി കേന്ദ്രകമ്മറ്റി അംഗമാണ്. ഒക്ടോബര്‍ 10ന് വാര്‍ഷിക പൊതുയോഗം ചേരാനിരിക്കുകയായിരുന്നു.തമിഴ്‌നാട്ടില്‍ അയ്യപ്പ ധര്‍മ്മം പ്രചരിപ്പിക്കുന്നതില്‍ പ്രധാനശില്‍പി ശ്രീനിവാസനായിരുന്നു. പത്തനാപുരത്തു ജനിച്ച ശ്രീനിവാസന്‍ ഇപ്പോള്‍ മധുരയിലെ ബീബാക്കുളത്തിനടുത്ത് ശാസ്താ ഭവനിലാണ് താമസിക്കുന്നത്. എഞ്ചിനീയറിംഗില്‍ വിദഗ്ധനാണ്.
തിരുവനന്തപുരത്തെ അയ്യപ്പ സേവാ സംഘത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ശ്രീനിവാസനായിരുന്നു. ഭാര്യ: ചെല്ലമ്മ. മകള്‍: ലത ദുബായിലാണ്. മകന്‍: മണികണ്ഠന്‍. മരുമകള്‍: ലതാജി.
Discussion about this post