തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ ശമ്പളപരിഷ്കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും തൊഴില്‍ വകുപ്പും ഇടപെടണമെന്നാവശ്യപ്പെട്ട് 19 നു നിയമസഭാ മാര്‍ച്ച് നടത്തും. സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും പങ്കെടുക്കുന്ന മാര്‍ച്ച് തിരുവനന്തപുരത്തെ പ്രമുഖ പത്രസ്ഥാപനങ്ങളുടെ മുന്നില്‍ നിന്നാണ് ആരംഭിക്കുന്നത്.
വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുമ്പോഴും പന്ത്രണ്ട് വര്‍ഷം പിന്നിട്ട വേതന പരിഷ്കരണം മാധ്യമ മാനേജ്മെന്റുകള്‍ അന്യായമായി നീട്ടിക്കൊണ്ടുപോവുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപെട്ട് കേരളത്തി ലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും നിയമസഭയിലേക്കു മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിവാദ്യം ചെയ്യും.
Discussion about this post