ബാംഗ്ലൂര്‍: ബാംഗ്ലൂര്‍: മൂന്നര വയസ്സുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ആരോപണവിധേയനായ ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റുചെയ്യാന്‍ വിദേശകാര്യ മന്ത്രാലയമാണ് പോലീസിന് അനുമതി നല്‍കിയത്.
മലയാളിയായ ഭാര്യ സുജ ജോണ്‍സിന്റെ പരാതിയെ തുടര്‍ന്നാണ് ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഡെപ്യൂട്ടി ഹെഡ് ഓഫ് ചാന്‍സറി പാസ്‌കല്‍ മസൂരിയറിനെതിരെ ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തത്. കേസുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
കഴിഞ്ഞദിവസം മസൂരിയറുടെ അറസ്റ്റ് ആവശ്യപ്പെട്ട് വസന്ത നഗറില്‍ ഫ്രഞ്ച് കോണ്‍സുലേറ്റിനു മുന്നില്‍ 30 സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയിരുന്നു. കുട്ടികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരായ മാത്യു ഫിലിപ്പ്, ലക്ഷ്മിപതി, നാഗസിംഹ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബലപ്രയോഗത്തിലൂടെയുള്ള മാനഭംഗത്തിന് ഐ.പി.സി. 376-ാം വകുപ്പു പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി ബാപ്റ്റിസ്റ്റ് ആസ്പത്രിയിലെ പരിശോധനയില്‍ നേരത്തേ തെളിഞ്ഞിരുന്നു.
Discussion about this post