തിരുവനന്തപുരം: പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ അറിയിച്ചു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമാണ് പാര്‍ട്ടി പ്രതിസന്ധിയിലായതിനു കാരണമെന്ന് വിഎസ് പറഞ്ഞു. പാര്‍ട്ടി നിലപാടുകളെ പൂര്‍ണമായ തള്ളിക്കൊണ്ടാണ് വിഎസ് മറുപടി പ്രസംഗം നടത്തിയത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധി താനല്ല. ചന്ദ്രശേഖരനെ തിരികെ കൊണ്ടുവരാന്‍ പാര്‍ട്ടി ആത്മാര്‍ഥമായ ശ്രമം നടത്തിയില്ലെന്നും അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. ടിപി വധത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. അദ്ദേഹത്തെ കുലംകുത്തി എന്നു വിളിച്ച് ആക്ഷേപിച്ചു, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും ആക്ഷേപിച്ചു.
അതേസമയം, ടിപി വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും. പ്രവര്‍ത്തകരിലാര്‍ക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
Discussion about this post