തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ വില്ലേജ് ഓഫീസുകള്‍ വഴി ഏകീകൃത വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നു മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. നിലവില്‍ ഓരോ ആവശ്യത്തിനും ഓരോ വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുവെന്ന എ.ടി. ജോര്‍ജിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
രണ്ടു വര്‍ഷമാണു വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലില്ല. ഒരു പഞ്ചായത്തിന് ഒരു വില്ലേജ് ഓഫിസ് എന്ന നയം സര്‍ക്കാര്‍ അംഗീകരിച്ചു.
Discussion about this post