തിരുവനന്തപുരം: എല്ലാ മരുന്നുകളുടെ അമിത വില വര്‍ധന തടയാന്‍ സര്‍ക്കാരിനു നിലവില്‍ അധികാരമില്ലെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. 10% വിലവര്‍ധന വരുത്താന്‍ മാത്രമാണു മരുന്ന് കമ്പനികള്‍ക്ക് അധികാരമുള്ളത്. എന്നാല്‍ വന്‍വിലവര്‍ധനയാണു വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വിലക്കുറച്ചു മരുന്നു വില്‍ക്കും. വിലകൂട്ടി മരുന്നു വിറ്റാല്‍ കര്‍ശന നടപടിയെടുക്കും. വിലനിയന്ത്രണപ്പട്ടികയില്‍ നിലവിലുള്ളത് 76 മരുന്നുകള്‍ മാത്രമാണ്. 660 ഇനം മരുന്നുകള്‍ പട്ടികയില്‍പ്പെടുത്തേണ്ടതുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.












