തിരുവനന്തപുരം: മരുന്ന് വ്യാപാര സംഘടനയായ എ.കെ.സി.ഡി.എയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് നിയമസഭാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തങ്ങളുടെ മരുന്ന് വാങ്ങിയില്ലെങ്കില്‍ കേരളത്തിന് ഇനി മരുന്ന് നല്‍കില്ലെന്ന് എ.കെ.സി.ഡി.എ പ്രതിനിധികള്‍ സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന അവസ്ഥ ഉണ്ടായതായി സമിതി കണ്ടെത്തി. മരുന്ന് വിപണനരംഗത്ത് മാഫിയവല്‍ക്കരണമാണ് നടക്കുന്നതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കി നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും അന്വേഷിക്കുന്ന നിയമസഭാ സമിതി അധ്യക്ഷന്‍ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ അറിയിച്ചു.
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് കേരളത്തിലാണെന്നും സമിതി കണ്ടെത്തി. മരുന്ന് വിപണന രംഗത്ത് സംഘടനകളുടെ കുത്തക നിര്‍ത്തലാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. വിലനിയന്ത്രണം കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
Discussion about this post