ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പി.എ.സാങ്മയെ പിന്തുണയ്ക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇടതു കക്ഷികളിലെ ഭിന്നത പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ഓരോ പാര്‍ട്ടികളും സ്വതന്ത്രമായ നിലപാട് എടുക്കാന്‍ ഇന്നത്തെ ഇടതു പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു.ഇതനുസരിച്ച് സി.പി.എമ്മും ഫോര്‍വേര്‍ഡ് ബ്ലോക്കും യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കും. ബി.ജെ.പിയ്‌ക്കൊപ്പം അകാലിദളും സാങ്മയെ പിന്തുണയ്ക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. എന്നാല്‍ സാങ്മയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എന്‍.ഡി.എയില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ശിവസേനയും ജെ.ഡി.യുവും പ്രണബ് മുഖര്‍ജിയെയാണ് പിന്തുണയ്ക്കുന്നത്. ബി.ജെ.ഡി.യും എ.ഐ.എ.ഡി.എം.കെ.യുമാണ് സങ്മയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിനെ ആദ്യം പിന്തുണച്ചത്. ഈ രണ്ടു പാര്‍ട്ടികളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സി.പി.ഐയും ആര്‍.എസ്.പിയും തീരുമാനിച്ചിരിക്കുന്നത്.
Discussion about this post