കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന്‍ മാസ്ററുടെ വധക്കേസ് സിബിഐയെ കൊണ്ടു പുനരന്വേഷിപ്പിക്കാന്‍ രണ്ടാഴ്ചക്കകം സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കഴിഞ്ഞ 14 നു ജയകൃഷ്ണന്റെ മാതാവ് മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യമുന്നയിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുത്ത അനാസ്ഥ കാട്ടുകയാണെന്നു മുരളീധരന്‍ ആരോപിച്ചു.കെ.ടി. ജയകൃഷ്ണന്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, കെ. അശ്വിനികുമാര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായവരുടെ മൊഴിയില്‍നിന്നു ജയകൃഷ്ണന്‍ വധക്കേസിലെ ഒരു യഥാര്‍ഥ പ്രതി മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നു വ്യക്തമായിരുന്നു. സിപിഎമ്മിനോടു വിധേയത്വം പുലര്‍ത്തുന്നവര്‍ ഇപ്പോഴും കേരളാ പോലീസിലുണ്െടന്നതിനാലാണു കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെടുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
Discussion about this post