കോഴിക്കോട്: കെ.പി.സി.സി ഉടന്‍ പുന:സംഘടിപ്പിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ടത്ര ശക്തമല്ല. കഴിവുള്ളവര്‍ നേതൃനിരയിലേയ്ക്ക് വരണം. അങ്ങിനെയുള്ളവരെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരാന്‍ മന:പ്പൂര്‍വമായ ശ്രമം തന്നെ വേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇനിയും ഗ്രൂപ്പ് പരിഗണനയുണ്ടാകരുത്. അങ്ങിനെയായാല്‍ ഇടപെടുമെന്നും സുധീരന്‍ പറഞ്ഞു.
Discussion about this post