മയ്യില്‍: സദാചാരപ്പോലീസ് ചമഞ്ഞ് ദമ്പതിമാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പോലീസ് പിടിയില്‍. കമ്പില്‍ കുമ്മായക്കടവിലെ എ.പി.പി.അബ്ദുള്ള (21)യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മയ്യില്‍ എസ്.ഐ. സി.പി.രാജീവന്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്ളയെ റിമാന്‍ഡ് ചെയ്തു. ഇതോടെ ഈകേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. രണ്ടാഴ്ച മുമ്പ് കമ്പില്‍ ടൗണില്‍ വടകര ഒഞ്ചിയം സ്വദേശി നൗഷാദ്, ഭാര്യ കണ്ടക്കൈ സ്വദേശി ഹഫ്‌സത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഡോക്ടറെ കാണിക്കാനെത്തിയ ഇരുവരെയും ‘സദാചാരം’ പറഞ്ഞ് ചിലര്‍ ആക്രമിക്കുകയാണുണ്ടായത്. അഞ്ചുപേരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post