തിരുവനന്തപുരം: കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് ജൂലൈ മൂന്നു മുതല്‍ 13 വരെ തിരുവല്ല മുനിസിപ്പല്‍ സ്റേഡിയത്തില്‍വെച്ച് റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കന്‍ ജില്ലകളിലുള്ളവര്‍ക്കുവേണ്ടി സോള്‍ജിയര്‍ ടെക്നിക്കല്‍, ടെക്നിക്കല്‍ (ഡ്രെസര്‍), സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റന്റ്, സോള്‍ജിയര്‍ ക്ളാര്‍ക്ക്/ സ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്സ്മാന്‍, സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി എന്നീ തസ്തികകളിലേക്കാണ് റാലി നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712579789. വെബ്സൈറ്റ്: www. zrobangalore. com. വിമുക്തഭടന്മാര്‍ക്ക് ഡിഎസ്സി- യിലേക്ക് റീ-എന്‍റോള്‍മെന്റ് ജൂലൈ 11 ന് നടത്തും.
Discussion about this post