കൊച്ചി: കൂത്തുപറമ്പ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന സ്വകാര്യ അന്യായത്തില്‍ പോലീസുകാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. എസ്.പിയായിരുന്ന രവത ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്യായം ഫയല്‍ ചെയ്തിരുന്നത്.
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ, മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. 1994 നവംബറിലായിരുന്നു കൂത്തുപറമ്പ് വെടിവെയ്പുണ്ടായത്.
Discussion about this post