തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥികളായ പി.ജെ.കുര്യനും ജോയ് എബ്രഹാമും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സി.പി. നാരായണനും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി.ജെ. കുര്യന് 37ഉം (കോണ്‍ഗ്രസ്) , ജോയ് എബ്രഹാമിന് 36 (കേരള കോണ്‍ഗ്രസ് മാണി ) , സി.പി.നാരായണന് 36ഉം (സി.പി.എം.) വോട്ട് ലഭിച്ചു. നാലാമത്തെ സ്ഥാനാര്‍ഥി സി.പി.ഐ.യുടെ സി.എന്‍. ചന്ദ്രന് 31 വോട്ടാണ് ലഭിച്ചത്. കൂടുതല്‍ ഫസ്റ്റ് വോട്ടുകള്‍ ലഭിക്കുന്നവരാണ് തിരഞ്ഞെടുക്കപ്പെടുക. കാലത്ത് ആരംഭിച്ച വോട്ടിങ് വൈകീട്ട് അഞ്ചു മണിക്കാണ് സമാപിച്ചത്. 5.30 ഓടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പി.ജെ.കുര്യന്‍ (കോണ്‍ ), പി.ആര്‍.രാജന്‍ (സി.പി.എം), കെ.ഇ. ഇസ്മായില്‍ (സി.പി.ഐ) എന്നിവര്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Discussion about this post