തിരുവനന്തപുരം: കേരളത്തിലെ അഞ്ച് സംഘടനകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ആക്ഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം. മുംബൈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തീവ്രവാദത്തിന്റെ വേരുകള്‍ ശക്തമാണ്. അതുകൊണ്ടാണ് അഞ്ചു സംഘടനകളെ ദേശീയ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചുവരുന്നത് – ചിദംബരം പറഞ്ഞു.
Discussion about this post