കൊച്ചി: ഏറെ വിവാദത്തിനിടയാക്കിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്നാഭ്യര്‍ഥിച്ച് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് നടുക്കമുണ്ടാക്കിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മണിയുടെ പരാമര്‍ശങ്ങള്‍ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. മണിക്കെതിരെ കേസെടുത്തത് നിയമപരമാണെന്നും കോടതി വ്യക്തമാക്കി. വിവാദപ്രസംഗത്തില്‍ 13 പേരെ കൊലപ്പെടുത്തിയെന്നാണ് മണി പറഞ്ഞത്. ഇതില്‍ മൂന്നുപേരുടെ പേരുമാത്രമാണ് വെളിപ്പെടുത്തിയത്. ഈ കേസുകള്‍ക്കൊപ്പം പട്ടികയില്‍ ശേഷിക്കുന്ന 10 പേര്‍ കൊലചെയ്യപ്പെട്ടോ എന്ന് അന്വേഷിക്കാനും പൊലീസിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് എറണാകുളം റേഞ്ച് ഐജി: കെ.പദ്മകുമാര്‍ അറിയിച്ചു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം കൊച്ചിയില്‍ നടക്കും. അതേസമയം, ഹൈക്കോടതിയുടെ പരാമര്‍ശങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് എം.എം.മണി പഞ്ഞു.
Discussion about this post