Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home എഡിറ്റോറിയല്‍

ലീഗിന്റെ തറവാട്ട്‌സ്വത്തല്ല കേരളം

by Punnyabhumi Desk
Jun 28, 2012, 02:28 pm IST
in എഡിറ്റോറിയല്‍

സനാതനധര്‍മ്മത്തിന്റെ ഈറ്റില്ലമാണ് ഭാരതം. ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായ ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നതുപോലെയുള്ള പ്രത്യേക വകാശം ലോകത്ത് മറ്റൊരു രാജ്യത്തും ലഭ്യമല്ല. ഭാരതത്തില്‍ നിന്നു വിഭജിച്ചുപോയ പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് പുറംലോകം അറിയുന്നത് വളരെകുറച്ചുമാത്രം.

ആ രാജ്യത്ത് ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് പ്രത്യേക അവകാശം ഇല്ലാ എന്നുമാത്രമല്ല അവരെ ആ രാജ്യത്ത് രണ്ടാംതരം പൗരന്മാരെപ്പോലയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ മുസ്ലീംലീഗിന്റെ ഭരണത്തിലൂടെയുള്ള കൊള്ളയടിയെ കാണേണ്ടത്.

കേരളത്തില്‍ അസംഘടിതരായ ഹിന്ദുഭൂരിപക്ഷം രണ്ടാംതരം പൗരന്മാരായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്ലീംലീഗും കേരളാകോണ്‍ഗ്രസ്സുമാണ് ഇന്ന് കേരളത്തിലെ ഭരണത്തെ നിയന്ത്രിക്കുന്നത്. അതിപ്രധാന വകുപ്പുകള്‍ മുഴുവന്‍ കൈയടക്കിയാണ് ഈ പാര്‍ട്ടികള്‍ കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്നത്. ഇതില്‍ ലീഗിനാണ് പ്രത്യക്ഷമായി ഭരണത്തിന്റെ കടിഞ്ഞാണ്‍.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി.അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയെയും വിരട്ടിക്കൊണ്ടാണ് ലീഗ് അഞ്ചാമത്തെ സ്ഥാനം നേടിയത്. സാമുദായിക അസന്തുലിതാവസ്ഥ പ്രകടമാക്കുന്ന നടപടിയായിരുന്നു ഇത്. അസംഘടിത ഭൂരിപക്ഷത്തെ സംഘടിതന്യൂനപക്ഷങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്.

കേരളത്തിന്റെ ബഡ്ജറ്റ് വിഹിതത്തിന്റെ മൃഗീയപക്ഷം ഇന്ന് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിമാരാണ്. ഏറെക്കാലമായി വിദ്യാഭ്യാസവും വ്യവസായവും കൈകാര്യം ചെയ്യുന്നത് അവരാണ്. മതേതരപാര്‍ട്ടിയെന്ന് പറഞ്ഞുകൊണ്ട് വര്‍ഗ്ഗീയതയുടെ പച്ചയായ പ്രവര്‍ത്തനങ്ങളാണ് അവരില്‍ നിന്നുണ്ടാകുന്നത്. ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍മുഴുവന്‍ മുസ്ലീംങ്ങളെയല്ലാതെ മറ്റാരെയും കാണാന്‍ കഴിയില്ല.

മതേതര ഭരണഘടനയെ തൊട്ട് സത്യം ചെയ്ത ലീഗ് മന്ത്രിമാര്‍ക്ക് ഉദ്ഘാടന ചടങ്ങുകളില്‍ വിളക്കുകൊളുത്തുന്നത് ‘ഹറാ’മാണ്. ഒടുവില്‍ മന്ത്രിമന്ദിരത്തിന്റെ പേരുപോലും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് മാറ്റിക്കളഞ്ഞു. ഗംഗ എന്ന പേരാണ് മാറ്റിയതെന്നത് കേരളത്തിനുതന്നെ അപമാനമാണ്. ഹിമവാനും ഗംഗയുമില്ലാത്ത ഭാരതത്തെക്കുറിച്ച് ഒരു ഭാരതീയന് സങ്കല്പിക്കാന്‍ കഴിയില്ല. ഇവിടെയാണ് വിദ്യാഭ്യാസം കൈയാളുന്ന മന്ത്രി എവിടെനില്‍ക്കുന്നു എന്നു കാണേണ്ടത്.

സി.എച്ച്.മുഹമ്മദ്‌കോയ ട്രസ്റ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഭാവനചെയ്യണമെന്ന് വകുപ്പുമന്ത്രിയായ സി.എച്ചിന്റെ മകന്‍ എ.കെ.മുനീര്‍ ഉത്തരവിറക്കിയതാണ് സമീപകാലത്തെ വിവാദങ്ങള്‍ക്ക് തുടക്കമായത്. പതിനഞ്ചോളംകോടിരൂപ കൈനനയാതെ സമാഹരിക്കാനായിരുന്നു ഈ ഉത്തരവ്. ഈ വിവാദം കത്തിനില്‍ക്കുമ്പോള്‍ തന്നെയാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ ട്രസ്റ്റിന് സംഭാവന നല്‍കാന്‍ വീണ്ടും ഉത്തരവുവന്നത്. ഇതിനുപിന്നാലെയാണ് മലപ്പുറംജില്ലയിലെ 35സ്‌കൂളുകളെ എയ്ഡഡ് ആക്കാനുള്ള തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിച്ച ആ സ്‌കൂളുകള്‍ ഏതു സമയത്തും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥയിലാണ് സ്‌കൂളുകള്‍ ആരംഭിച്ച ട്രസ്റ്റുകള്‍ ഫണ്ട് സ്വീകരിച്ചത്. ലീഗ് നേതാക്കളുടെ പേരിലുള്ള ട്രസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവയാണ് ഈ സ്‌കൂളുകളില്‍ ഏറെയും.

അദ്ധ്യാപക നിയമനത്തിലൂടെ കോടികളുടെ കൊള്ള നടത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിന് കൂട്ടുനില്‍ക്കുന്നത്. നിമസഭയില്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനത്തെ ആദ്യം നിഷേധിച്ച ഉമ്മന്‍ചാണ്ടി തൊട്ടടുത്തദിവസം വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകളെ നിയമസഭയില്‍തന്നെ ശരിവയ്ക്കുകയായിരുന്നു.

പ്രതിപക്ഷത്തിന്റേയും ബി.ജെ.പിയുടെയും മറ്റ് ഹൈന്ദവ സാമുദായി സംഘടനകളുടെയുമൊക്കെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ 35 സ്‌കൂളുകളില്‍ എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞത്. ലീഗിന്റെ വിരട്ടലിനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുട്ടുമടക്കി എന്നാണ് അര്‍ത്ഥം. ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങള്‍ മാനിക്കാതെയുള്ള യു.ഡി.എഫിന്റെ ഭരണം സാമൂഹ്യനീതിയേയും ഹനിക്കുന്നതാണ്. ഇത് കേരളത്തെ അതിഗുരുതരമായ പ്രത്യാഘാതത്തിലേക്ക് തള്ളിവിടും എന്ന് മറക്കരുത്.

ShareTweetSend

Related News

എഡിറ്റോറിയല്‍

സമ്മതിദാനാവകാശം ഭാരതത്തിന്റെ പരമവൈഭവം വീണ്ടെടുക്കാന്‍

എഡിറ്റോറിയല്‍

ഗുരുദേവ ചിന്തകള്‍

എഡിറ്റോറിയല്‍

ഗുരുത്വം പ്രോജ്ജ്വലിക്കട്ടെ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies