തിരുവനന്തപുരം: സംസ്ഥാനത്തെ നാളീകേര വിലയിടിവ് മൂലം വിഷമത്തിലായ നാളീകേര കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി ഇന്നു മുതല്‍ (29062012) പച്ചതേങ്ങ സംഭരിക്കുവാന്‍ കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി കൃഷി മന്ത്രി കെ. പി. മോഹനന്‍ നിയമസഭയില്‍ അറിയിച്ചു.
നാഫെഡിന്റെ സംഭരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പച്ചതേങ്ങ ക്വിന്റലിന് 1400 രൂപ നിരക്കില്‍ കേരഫെഡ് മുഖേനയാണ് സംഭരണം നടത്തുന്നത്. തിരുവനന്തപുരത്ത് ആനയറ കാര്‍ഷിക മാര്‍ക്കറ്റിലും, കോഴിക്കോട് എലത്തൂരിലെ കേരഫെഡ് അങ്കണത്തിലുമായിരിക്കും ആദ്യഘട്ടം സംഭരണ കേന്ദ്രങ്ങള്‍. നാഫെഡ് സംഭരണ മാനദണ്ഡമനുസരിച്ച് സഹകരണ സംഘങ്ങള്‍ സംഭരിച്ച് പ്രോസസ് ചെയ്ത കൊപ്രയും കേരഫെഡ് വാങ്ങുന്നതാണ്.
Discussion about this post