ന്യൂഡല്‍ഹി: പെട്രോള്‍ വില 2.46 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വില കുറച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്. കഴിഞ്ഞ മേയ് 23-നാണ് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയിലൂടെ ലിറ്ററിന് 7.54 രൂപ കൂട്ടിയത്. അതിന് ശേഷം ഘട്ടം ഘട്ടമായി ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞുവന്നുവെങ്കിലും രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല.
അതേസമയം, ഡീസല്‍ വിലനിയന്ത്രണം ഭാഗികമായി നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. പരമാവധി വില്‍പ്പനവില നിര്‍ണയിച്ചു കൊണ്ട് ഡീസല്‍വില കൂട്ടാനാണ് നീക്കം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പിന്നാലെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. അടുത്തമാസം 19 ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഡീസല്‍വിലയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. രാഷ്ട്രീയ സാഹചര്യവും പൊതുവികാരവും എതിരാകുമെങ്കിലും നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ തീരുമാനം നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Discussion about this post