വടകര: അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന ടി.പി വധക്കേസില്‍ അറസ്റ്റിലായ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി. വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോഹനന്റെ അപേക്ഷ തള്ളിയത്.
വേണമെങ്കില്‍ ചോദ്യം ചെയ്യലിനിടെ അഭിഭാഷകനുമായി ഇടയ്ക്ക് ആശയവിനിമയം നടത്താമെന്ന് കോടതി പറഞ്ഞു. പി. മോഹനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Discussion about this post